paravur
പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്‌ഘാടനം പ്രേം ഫാഷൻ ജൂവലറി ഉടമയും ഗാന്ധി പീസ് പുരസ്‌കാര ജേതാവുമായ ബി. പ്രേമാനന്ദ് കേരളകൗമുദി പത്രം വിദ്യാർത്ഥിനികൾക്ക് നൽകി നിർവഹിക്കുന്നു. സ്കൂൾ പ്രഥമാദ്ധ്യാപകൻ പ്രദീപ്, പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, സ്കൂൾ മാനേജർ ബി. ജയരാജ്, കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ എന്നിവർ സമീപം. പ്രേം ഫാഷൻ ജൂവലറി ഉടമ ബി. പ്രേമാനന്ദാണ് പത്രം സ്പോൺസർ ചെയ്യുന്നത്

പരവൂർ: കേരളകൗമുദി തലമുറകളുടെ പത്രമാണെന്ന് പ്രേം ഫാഷൻ ജൂവലറി ഉടമയും ഗാന്ധി പീസ് പുരസ്‌കാര ജേതാവുമായ ബി. പ്രേമാനന്ദ് പറഞ്ഞു. പരവൂർ എസ്.എൻ.വി.ഗേൾസ് ഹൈസ്കൂളിൽ 'എന്റെ കൗമുദി' പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രത്തിൽ വരുന്ന പാഠശേഖരം ഏറെ പ്രയോജനകരമാണെന്നും വിദ്യാർത്ഥികൾ അത് വെട്ടി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ ബി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. എച്ച്.എം. പ്രദീപ് സ്വാഗതം പറഞ്ഞു.