ഏരൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ വനിതാ ക്ലിനിക്കിന്റെ പ്രവർത്തനത്തോടനുബന്ധിച്ച് സൗജന്യ സ്ത്രീരോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചൽ വലിയവീട്ടിൽ ആയുർവേദിക്സിൽ സംഘടിപ്പിച്ച ക്യാമ്പ് കേരളാ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.
ഡോ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. രഘുനാഥൻ, ഡോ. ദിവ്യ തുടങ്ങിയവർ സംസാരിച്ചു. കുരുവിക്കോണം എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ബി. ഷെറീസി സ്വാഗതവും ഡോ. ഷൈസ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം പൂജപ്പുര ആയുർവേദിക് സെന്ററിലെ റിസർച്ച് ഓഫീസർ ഡോ. ദിവ്യ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. റോസിലിൻ, ഡോ. ദേവി കൃഷ്ണ, ഡോ. അഞ്ജു ചന്ദ്രൻ, ഡോ. ഫാരു, ഡോ. ആരിജ, ഡോ. അമല തുടങ്ങിയവർ രോഗികളെ പരിശോധിച്ചു.