ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ എം.എം. മുഹമ്മദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് വി.എസ്. കവിത, സീനിയർ അസിസ്റ്റന്റ് കെ. ഹസീന, കെ. ഉണ്ണിക്കൃഷ്ണൻ, എൻ.കെ. വിജയകുമാർ, സി. രാജേന്ദ്രൻ, സൗദാമ്പിക, വിധുമോൾ, സ്മിത, സ്മിത സന്തോഷ്, കെ. സതീശൻ, ഷീലാ ജഗധരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വായനാ റിയാലിറ്റി ഷോയിൽ വിജയികളായവർക്കുള്ള സമ്മാനദാനം എ.എം. മുഹമ്മദ് നിർവഹിച്ചു. തുടർന്ന് നാടൻപാട്ട് കളരി നടന്നു.