1
ബി. രാജൻബാബുവിനെ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ ആദരിക്കുന്നു

എഴുകോൺ: മുപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കൃഷി ഒാഫീസർ ബി. രാജൻ ബാബുവിന് കരീപ്ര പഞ്ചായത്തിലെ കർഷകർ യാത്ര അയപ്പ് നൽകി. പാടശേഖര സമിതികൾ, കേര വികസന സമിതി, കാർഷിക വികസന സമിതി, കർഷക സംഘം എന്നിവയുടെ നേതൃത്വത്തിലായിരുന്നു യാത്ര അയപ്പ്. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജി. ഗോപിനാഥൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗീതാകുമാരി, ജി. ത്യാഗരാജൻ, ആർ. സത്യശീലൻ, ബി. മുരളീധരൻ പിള്ള, സി. കൃഷ്ണൻകുട്ടി നായർ, എസ്. കോമളൻ, ഗീവർഗീസ് പണിക്കർ, ഗോപിനാഥൻ ഉണ്ണിത്താൻ, മുണ്ടൂർ തുളസി, ശ്രീധരൻപിള്ള, ബി. ചന്ദ്രശേഖരപിള്ള, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.