navas
ശാസ്താംകോട്ട കായലിലെ മാലിന്യം നീക്കം ചെയ്യുന്നു

ശാസ്താംകോട്ട: പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട തടാകത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. തടാകത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എൻ.എസ് എസ് , എൻ.സി.സി യൂണിറ്റുകളുടെയും കായൽക്കൂട്ടായ്മ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ആത്മൻ, ഡോ മറ്റു, കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ് , സിനു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.