babu
സർവ്വീസിൽ നിന്നും വിരമിച്ച പുനലൂർ എസ്.എൻ കോളേജ് സൂപ്രണ്ട് കെ. ബാബുവിന് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് ഉപഹാരം നൽകുന്നു

കൊല്ലം: മുപ്പത്തിയാറ് വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച പുനലൂർ എസ്.എൻ കോളേജ് സൂപ്രണ്ട് കെ. ബാബുവിന് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങൾ യാത്രഅയപ്പ് നൽകി.

കോളേജ് പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഹെഡ് അക്കൗണ്ടന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. സന്തോഷ് കുമാർ, ജി.എം. അജയകുമാർ, കെ. രാജു, വി. അഭിലാഷ്, സുനിതകുമാരി, കുഞ്ഞുമോൻ, എൻ. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. എം.ജി. ഹരിദാസ് സ്വാഗതവും വി. പ്രകാശ് നന്ദിയും പറഞ്ഞു. എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള വിവിധ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള കെ. ബാബു പുത്തൂർ സ്വദേശിയാണ്.