nss
മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 24 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് വായ്‌പാ വിതരണം ചെയ്യുന്ന ചടങ്ങ് എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 24 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 1.75 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്‌തു. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ ഡോ. ജി. ഗോപകുമാർ ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വായ്‌പാ വിതരണം ഉദ്ഘാടനം ചെയ്തു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ആദിക്കാട് ഗിരീഷ്, യൂണിയൻ സെക്രട്ടറി എം. തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു.