ktp
കെ.ടി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാ. ജോസഫ് വടക്കൻ ജന്മശതാബ്ദി ആചരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കർഷക തൊഴിലാളി പാർട്ടി സ്ഥാപക നേതാവ് ഫാ. ജോസഫ് വടക്കന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് കെ.ടി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന പൊതുയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കെ.ടി.പി സംസ്ഥാന പ്രസിഡന്റ് ബാബു ചിറയിൽ പകലോമറ്റം അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേഷ്ബാബു, ആർ.എസ്.പി ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ.പി. ഉണ്ണിക്കൃഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ വർക്കിംഗ് പ്രസിഡന്റ് തൊടിയിൽ ലുക്ക്മാൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, കെ.ടി.പി ജനറൽ സെക്രട്ടറി ചെറിയാൻ ജോർജ്, ജില്ലാ പ്രസിഡന്റ് കുന്നിക്കോട് ബഷീർ, ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ മണ്ണൂർകുളങ്ങര, കാവനാട് യേശുദാസൻ എന്നിവർ സംസാരിച്ചു.