navas
ഡി.വൈ.എഫ്.ഐ തെക്കൻ മേഖലാ ജാഥയ്ക്ക് ഭരണിക്കാവിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്ടൻ എസ്. സതീഷ് സംസാരിക്കുന്നു

ശാസ്താംകോട്ട: ആഗസ്റ്റ് 15ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ ഭാഗമായി ഡി.വൈ.എഫ് .ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ക്യാപ്ടനായുള്ള തെക്കൻ മേഖലാ ജാഥയ്ക്ക് ഭരണിക്കാവിൽ സ്വീകരണം നൽകി. കുന്നത്തൂർ, ശൂരനാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നുള്ളവർ പങ്കെടുത്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ഡോ.പി.കെ. ഗോപൻ, എൻ. യശ്പാൽ, ഷാനവാസ്, ആർ. അരുൺ ബാബു, ശ്യാം മോഹൻ, കെ. പ്രദീപ്, ഷിബു ഗോപാൽ, എസ്. നഹാസ്, കെ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.