clappana
ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനോത്ഘാടനം പ്രസിഡന്റ് എസ്.എം.ഇക്ബാൽ നിർവ്വഹിക്കുന്നു

ഓച്ചിറ: പ്ലാസ്റ്റിക് നിർമ്മാർജനത്തിന്റെ ഭാഗമായി ക്ലാപ്പന ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച ഹരിതകർമ്മസേനയുടെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് എസ്.എം. ഇക്ബാൽ നിർവഹിച്ചു. ഹരിതകർമ്മ സേനാഗംങ്ങൾ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത വിളംബര ജാഥ ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ നിന്ന് ആരംഭിച്ച് സെന്റ് ജോസഫ് യു.പി.എസിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ, വൈസ് പ്രസിഡന്റ് എസ്. ശ്രീകല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വരവിള മനേഷ്, പി. ബിന്ദു, എം. ഗീത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ.സുശീന്ദ്രൻ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്യം നൽകി.