കുണ്ടറ: ഇപ്റ്റ കുണ്ടറ മണ്ഡലം കൺവെൻഷൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ എ.എൻ. ഡൊമിനിക്ക് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ, ജില്ലാ ആക്ടിംഗ് സെക്രട്ടറി പോണാൽ നന്ദകുമാർ, മണ്ഡലം പ്രസിഡന്റ് മുളവന രാധാകൃഷ്ണൻ, കുണ്ടറ സോമൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ ബൈജു പുനുക്കന്നൂർ, ശ്രീനിലയം രതീശൻ, ശ്രീഷ്മ ശ്രീകുമാർ, കുമ്പളം ജോണി എന്നിവർ പങ്കെടുത്തു. ഏബൽ റെജി ജോർജ്, എസ്. അഭിനവ്, സ്മിത മനോജ് എന്നിവർ പങ്കെടുത്തു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. പ്രിയാ ഡൊമിനിക്ക്, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എം.എസ്. നന്ദന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഭാരവാഹികളായി കുണ്ടറ സോമൻ, കലാമണ്ഡലം കുണ്ടറ ശശി (രക്ഷാധികാരികൾ), കുരീപ്പുഴ എ.എൻ. ഡൊമിനിക്ക് (പ്രസിഡന്റ്), നടേശ് വി. കൈരളി, ജെ. ശശികുമാരി (വൈസ് പ്രസിഡന്റുമാർ), മുളവന രാധാകൃഷ്ണൻ (സെക്രട്ടറി), കുമ്പളം ജോണി, ദീപ റെജി (ജോയിന്റ് സെക്രട്ടറിമാർ), എസ്.എസ്. ശിവപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.