കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോടതികളിലെ പ്രമുഖ അഭിഭാഷകനും സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ കുലശേഖരപുരം മാധവത്തിൽ പരേതരായ രാഘവൻപിള്ളയുടെയും രുഗ്മിണിഅമ്മയുയുടെയും മകൻ അഡ്വ. സി.ആർ.മധു (54)ഹൃദയസംബന്ധമായ അസുഖത്താൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കർഷക സംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലും പൊതു ദർശനത്തിനായി വെയ്കും. ഇവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വീട്ടുവളപ്പിൽ എത്തിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപതിയ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ആർ.കെ.ദീപയാണ് ഭാര്യ. മക്കൾ: വിഷ്ണു മാധവ്, മാളവിക മാധവ്. സഹോദരങ്ങൾ: ജയമോഹൻ (ഗൾഫ്) അഡ്വ. ഉണ്ണികൃഷ്ണൻ, ഹരികൃഷ്ണൻ (എസ്.സി.ഐ), ജയചന്ദ്രൻ (അസി: സെക്രട്ടറി, കാസർകോട് ഗ്രാമപഞ്ചായത്ത്)