prathi
ഷിബു വർഗീസ്

കൊട്ടാരക്കര. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലിയും വാഗ്ദാനം ചെയ്ത് കൊട്ടാരക്കര സ്വദേശികളായ സുബിൻ, എബിൻ എന്നിവരിൽ നിന്നായി 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വെട്ടിക്കവല പാലമുക്ക് മണ്ണിലാഴികത്തുവീട്ടിൽ ഷിബു വർഗീസ്(42) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.ഇയാൾ മുമ്പും സമാന സ്വഭാവമുള്ള കേസിൽ പ്രതിയായിട്ടുണ്ട്. തുക കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും പ്രതിയെ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പണം നൽകിയവർ പൊലീസിൽ പരാതി നൽകിയത്.ഒളിവിൽ പോയ പ്രതിയെ റൂറൽ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റു ചെയ്തത്.