ഓച്ചിറ: മഠത്തിൽ വി. വാസുദേവൻ പിള്ള ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരത്തിന് നടൻ നെടുമുടി വേണു അർഹനായി. 33,333 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആഗസ്റ്റ് 8ന് തഴവാ മഠത്തിൽ ബി.ജെ.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 'സ്മരണാഞ്ജലി 2019' പരിപാടിയിൽ പുരസ്കാരം മുൻ മന്ത്രി ഷിബു ബേബി ജോൺ നെടുമുടി വേണുവിന് സമ്മാനിക്കുമെന്ന് സ്കൂൾ മാനേജർ എൽ.ചന്ദ്രമണി, പി.റ്റി.എ.പ്രസിഡന്റ് സലിം അമ്പീത്തറ, പ്രിൻസിപ്പൽ ബി.വി മീനാകുമാരി എന്നിവർ അറിയിച്ചു.