കൊല്ലം: വടക്കേവിള പഞ്ചായത്ത് എൽ.പി സ്‌കൂളിലെ സ്‌മാർട്ട് ക്ളാസ് റൂമുകൾ വാർഡ് കൗൺസിലർ സലീനയും പ്രഥമാദ്ധ്യാപകൻ ഡി. വിനോദ് കുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേക്ക് ബാങ്ക് ഒഫ് ബറോഡ് സ്‌പോൺസർ ചെയ്ത സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം ബാങ്കിന്റെ കൊല്ലം ചീഫ് മാനേജർ കെ. രാജീവ് നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അസീന അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ വികസന കമ്മിറ്റി പ്രസിഡന്റ് പട്ടത്താനം സുനിൽ, ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തർ, ജെ.സി.ഐ കൊല്ലം റോയൽ പ്രസിഡന്റ് കിഷോർകുമാർ, പള്ളിമുക്ക് താജുദ്ദീൻ, ബാങ്ക് ഭാരവാഹികളായ നീന നോയൽ, രമ്യാരാജ് എന്നിവർ സംസാരിച്ചു. അദ്ധ്യാപിക ഡാഫിനി നന്ദി പറഞ്ഞു. തുടർന്ന് ഓട്ടിസം ബാധിതനായ വിദ്യാർത്ഥി ജോബി അനിൽകുമാറിന്റെ കലാപരിപാടികളും നടന്നു.