photo
യെസ് ഭാരത് കരുനാഗപ്പള്ളിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ലോഗോ പ്രകാശന കർമ്മം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിക്കുന്നു. യെസ് ഭാരത് ചെയർമാൻ അയൂബ്ഖാൻ, ജനറൽ മാനേജർ ജോഷി മാത്യു എന്നിവർ സമീപം.

കരുനാഗപ്പള്ളി: കേരളത്തിൽ വസ്ത്ര വ്യാപാര രംഗത്ത് 25 വർഷം പൂർത്തിയാക്കിയ യെസ് ഭാരതിന്റെ കരുനാഗപ്പള്ളി ഷോ റൂമിന്റെ ഉദ്ഘാടനം 19 ന് രാവിലെ 10.30ന് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നിർവഹിക്കും. ലോഗോ പ്രകാശനം ഇന്നലെ വൈകിട്ട് വർണ്ണാഭമായ ചടങ്ങുകളോടെ കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിച്ചു. യെസ് ഭാരതിന്റെ കരുനാഗപ്പള്ളി പ്രോജക്ടിനെ കുറിച്ച് ജനറൽ മാനേജർ ജോഷി മാത്യു വിശദീകരിച്ചു.പ്രോജക്ട് ലോഞ്ചിംഗ് യെസ് ഭാരത് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അയൂബ്ഖാൻ നിർവഹിച്ചു. ഇന്റീരിയർ ഡിസൈനർ സന്തോഷ് ജോസഫിനെ ചെയർമാൻ മൊമന്റോ നൽകി ആദരിച്ചു. ജനറൽ മാനേജർ സലാഹുദ്ദീൻ, കരുനാഗപ്പള്ളി ബ്രാഞ്ച് ജനറൽ മാനേജർ ടി.ജോഷി, അഡ്മിനിട്രേറ്റീവ് മാനേജർ ജോഷിമാത്യു, അഡ്മിനിട്രേറ്റീവ് മാനേജർ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 19 ന് ഉദ്ഘാടനം ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, അഡ്വ. എ.എം.ആരിഫ്, ആർ.രാമചന്ദ്രൻ എം.എൽ.എ, എൻ.വിജൻപിള്ള എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം.ശോഭന, ഡിവിഷൻ കൗൺസിലർ സി.വിജയൻപിള്ള തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തിരുവിതാംകൂറിലെ ഏറ്റവും വലിയ വസ്ത്ര വിസ്മയങ്ങളുടെ ശേഖരവുമായിട്ടാണ് ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ലേഡീസ് ഐറ്റംസ്, വെഡ്ഡിംഗ് സ്റ്റുഡിയോ, ജൻസ് വെയർ, കിഡ് സെക്ഷൻ, ഫാൻസി വെയർ ഫാഷൻ അസസ്സറീസ് തുടങ്ങിയവയുടെ മികവുറ്റ ശേഖരങ്ങളാണ് ഒരുക്കുന്നത്. മികച്ച കാർപാർക്കിംഗ് സൗകര്യം, കസ്റ്റമർ കെയർ സംവിധാനം എന്നിവയെല്ലാം ഷോറൂമിനെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നു.