parippally

പാരിപ്പള്ളി:ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം പാരിപ്പള്ളി ജില്ലാ മെഡിക്കൽകോളേജിൽ ഇന്നലെ മോർച്ചറി പ്രവർത്തനം തുടങ്ങി.പരവൂരിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹമാണ് ആദ്യമായി പോസ്റ്റ് മോർട്ടം ചെയ്തത്.ഒരു പ്രൊഫസറും നാല് അസി.പ്രൊഫസറും സീനിയർ റസി.ഡോക്ടറും ഉൾപ്പെടെ ആറ് പൊലീസ് സർജന്മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നത്.മെഡിക്കോ ലീഗൽ കേസുകളും ഇനി മുതൽ പാരിപ്പള്ളിയിൽ കൈകാര്യം ചെയ്യാനാകും.ഒരേ സമയം രണ്ട് പോസ്റ്റ്മോർട്ടങ്ങൾ ചെയ്യാനും മൃതശരീരങ്ങൾ കഴുകാനും ഗാലറിയിരുന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവ വീക്ഷിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.മൊത്തം 16 മൃതശരീരങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള മോർച്ചറിയും പ്രവർത്തനം തുടങ്ങി.നിലവിൽ 8 ശരീരങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമേ ഉള്ളൂവെന്നും ശേഷിക്കുന്നത് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.സ്ത്രീകളിൽ കാൻസർ ബാധ തുടക്കത്തിലേ കണ്ടെത്താനുള്ള മാമോഗ്രാം പരിശോധനയും ഇന്നലെ ആശുപത്രിയിൽ ആരംഭിച്ചു.