കൊല്ലം: പ്രാക്കുളത്ത് അമ്മയേയും മകനെയും യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചു. പ്രാക്കുളം തെക്കേവിള പുത്തൻവീട്ടിൽ രേഖചന്ദ്രൻ, മകൻ രാജീവ് എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പനയം സ്വദേശി ബാബേഷിനെ പൊലീസ് പിടികൂടി.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി ബൈക്കിൽ മടങ്ങിവരികയായിരുന്ന രേഖയേയും മകനെയും സമീപവാസികളായ യുവാക്കൾ തടഞ്ഞുനിറുത്തി അക്രമിക്കുകയായിരുന്നു. രാജീവിന്റെ തലയ്ക്ക് സാരമായി പരിക്കുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.