lissy
ലിസി

കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി ഏർപ്പെടുത്തിയ 11-ാമത് അവനീബാല പുരസ്‌കാരത്തിന് ലിസി അർഹയായി. ലിസിയുടെ 'ബോറിബന്തറിലെ പശുക്കൾ ' എന്ന കഥാ സമാഹാരത്തിനാണ് അവാർഡ്. ഒ.വി.ഉഷ, പ്രൊഫ. സുധ ബാലചന്ദ്രൻ, ഡോ. ആർ.ഉഷാദേവി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്പവും രേഖയും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.