കൊല്ലം: മുണ്ടയ്ക്കൽ പാലത്തിന് സമീപം കച്ചിക്കടവിലേക്കുള്ള റോഡിൽ മാലിന്യക്കൂനയ്ക്ക് തീപിടിച്ചു.
വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. റോഡിന് താഴെ കൊല്ലം തോടിന്റെ കരയിൽ കൂട്ടിയിട്ടിരുന്ന മാലിന്യക്കൂനയാണ് കത്തിയത്. ഇതിനോട് ചേർന്നുള്ള കുറ്റിച്ചെടികളിലേക്ക് തീ പടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീകെടുത്തിയത്. ആരോ കത്തിച്ചതാകാമെന്ന സംശയമുണ്ട്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ വി.ദേവ്, ഫയർമാൻ ഡ്രൈവർ ബി.പി. ബിജു, ഫയർമാന്മാരായ സി.വി. സാബു, ആർ. രതീഷ്, കെ.ആർ. ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.