പുനലൂർ: പുനലൂർ - വാഴവിള വഴി നരിക്കല്ലിലേക്കുള്ള കെ.എസ്.ആർ.ടി ബസ് സർവീസ് നിറുത്തിവച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പുനലൂർ എ.ടി.ഒയെ ഉപരോധിച്ചു. കഴിഞ്ഞ 40 വർഷം മുമ്പ് ആരംഭിച്ച സർവസ് നിരവധി തവണ നിർത്തി വച്ചിരുന്നു നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ മാത്രമാണ് ഇത് പുനരാരംഭിക്കുന്നത്. ഇത്തരത്തിൽ വീണ്ടും സർവീസ് നിലച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. സി.പി..എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, വാർഡ് അംഗം പ്രവീൺകുമാർ, ഡി.വൈ.എഫ്.ഐ നേതാക്കളായ രാജീവ്, ബിൻസി തുടങ്ങിയവർ സംസാരിച്ചു.