കൊല്ലം: സ്നേഹതീരം പകർന്ന് നൽകുന്ന സ്നേഹം വളരെ ആഴത്തിലുള്ളതാണെന്നും ആ സ്നേഹമാണ് അനാഥരെന്ന് പറയാൻ വിധിക്കപ്പെട്ടവരെ സനാഥരാക്കി മാറ്റുന്നതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വിളക്കുടി സ്നേഹതീരത്ത് നടന്ന സ്നേഹ സംഗമത്തിലും സ്നേഹ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്നേഹതീരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ അവരുടെ അമ്മമാരുടെ സാനിദ്ധ്യത്തിൽ വളർത്തുന്നതിന് പരമാവധി പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കെ.ബി. ഗണേശ് കുമാർ എം.എൽ.എ, വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ, വിളക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വിജയൻ, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, ഡോ. ഷാഹിർഷാ, സുനി സുരേഷ്, എ. സജീദ്, കുന്നിക്കോട് ഷാജഹാൻ, എം. അജി മോഹൻ, വിളക്കുടി ചന്ദ്രൻ, ഷാഹുൽ കുന്നിക്കോട്, ശ്രീദേവിഅമ്മ ടീച്ചർ, ആശാ ബിജു, സ്നേഹതീരം പി.ആർ.ഒ എ.എ. വാഹിദ് എന്നിവർ പങ്കെടുത്തു.