kanjav
കൊട്ടാരക്കര സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ.

കൊട്ടാരക്കര: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്ന സംഘം അറസ്റ്റിൽ. കൊട്ടാരക്കരയ്ക്ക് സമീപമുള്ള സ്‌കൂളിലെ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. പവിത്രേശ്വരം ഇടവട്ടം ഗോകുലം വീട്ടിൽ രാഹുൽനാഥ് (25), നെടുവത്തൂർ താമരശ്ശേരി വീട്ടിൽ കേശു എന്ന് വിളിക്കുന്ന രാഹുൽ (29), അവണൂർ വിളയിൽ വീട്ടിൽ ബാലഗണേശ്, കൊട്ടാരക്കര പടിഞ്ഞാറ്റിൻകര നെടിയശാലത്തെക്കതിൽ നൗഫൽ (21), കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സരസ്വതി വിലാസത്തിൽ ശ്യാംനാഥ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു.

ഇവരിൽ ചിലർക്ക് ഇടുക്കി, കാസർഗോഡ് ജില്ലകളിലും കഞ്ചാവ് കേസുകളുണ്ട്. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എ.എസ്. ഐ ആശിഷ് കോഹൂർ, എസ്.സി.പി.ഒ രാധാകൃഷ്ണപിള്ള, എസ്.ഐമാരായ സാബുജി, രാജൻ എ.എസ്‌.ഐമാരായ വിശ്വനാഥൻ, അജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.