പരാതികൾ മുൻകൂറായി രജിസ്റ്റർ ചെയ്യണം
കൊട്ടാരക്കര: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് പരാതികൾ കേൾക്കുകയും നിയമപരമായി പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പരാതി പരിഹാര അദാലത്ത് സംസ്ഥാനത്ത് ആദ്യമായി കൊട്ടാരക്കരയിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പരാതികളിലാണ് തീർപ്പുണ്ടാക്കുന്നത്. 16 ന് കൊട്ടാരക്കര ജൂബിലി മന്ദിരം ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അദാലത്ത് നടക്കുക. കൊട്ടാരക്കര - പുനലൂർ സബ് ഡിവിഷനുകളിലെ ഡിവൈ.എസ്.പിമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുക്കും. ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന പൊലീസ് മേധാവി നേരിട്ടു നടത്തുന്ന പരാതി പരിഹാര അദാലത്തിൽ ആദ്യത്തേതാണ് കൊട്ടാരക്കരയിലേത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാം
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പരാതികളാണ് പരിഗണിക്കുന്നത്. 13ന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ 9497907451, 94979608 36 എന്നീ നമ്പരുകളിൽ പരാതികൾ രജിസ്റ്റർ ചെയ്യാം. പൊതു ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.