paravur
നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ പ്രഭാതഭക്ഷണ വിതരണം കോട്ടപ്പുറം എൽ. പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പരവൂർ നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളിലെ പ്രഭാതഭക്ഷണ വിതരണത്തിന് കോട്ടപ്പുറം എൽ.പി സ്കൂളിൽ തുടക്കമായി. പാചകത്തിനും ആഹാരം വിളമ്പുന്നതിനും ആവശ്യമായ പാത്രങ്ങൾ നഗരസഭ വാങ്ങിനൽകി. ഭക്ഷണത്തിനും പാത്രങ്ങൾക്കുമായി 9 ലക്ഷം രൂപയാണ് നഗരസഭ ചെലവാക്കുന്നത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജയ, ഹെഡ്മിസ്ട്രസ് മിനി, എസ്.എം.സി ചെയർപേഴ്സൺ നിമ്മി എന്നിവർ സംസാരിച്ചു.