കൊല്ലം: ലോക്‌സഭ പാസാക്കിയ വേതന നിയമം ഉൾപ്പെടെയുള്ള തൊഴിൽ നിയമ പരിഷ്‌ക്കാരങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എ.കെ.ബി.ഇ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി യു. ഷാജി, ജില്ലാ ചെയർമാൻ വി. ജയകുമാർ, എം.എ. നവീൻ, ശ്രീശാന്ത്, ശശികുമാർ, രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.