ഓയൂർ: അഖില കേരള കുറവർ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂണിയനിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന പി.സി. ആദിച്ചൻ പുരസ്‌കാരം വിതരണം ചെയ്തു. മികവിന് ഒരാദരം 2019 എന്ന പരിപാടിയുടെ ഉദ്ഘാടനം മഹാസഭ രജിസ്ട്രാർ ആർ. കൃഷ്ണൻകുട്ടി നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വാളിയോട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. വിജയൻ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജി. കണ്ണൻ, താലൂക്ക് വൈസ് പ്രസിഡന്റ് കുളക്കട രവി, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് തൃദീപ്, ഖജാൻജി കെ. രാധാകൃഷ്ണൻ, താലൂക്ക് ജോ. സെക്രട്ടറി കട്ടയിൽ ബാബു, മധു മാറണാട് എന്നിവർ സംസാരിച്ചു.