paravur
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ നടന്ന പഞ്ചായത്ത് ദിനാഘോഷം സമാപിച്ചു. സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒ. മീനാകുമാരി മികച്ച ജീവനക്കാർക്ക് ഉപഹാരം നൽകി. പൂതക്കുളം, ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ 110 വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ പിള്ള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരശ്മി, വാർഡ് മെമ്പർ ശോഭ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദി പറഞ്ഞു. തുടർന്ന് സ്നേഹദീപം ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെയും പൂതക്കുളം കലാക്ഷേത്രത്തിലെ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു.