കൊല്ലം: ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.രാജീവ്, ഡി.സി.സി.മെമ്പർ രവി മൈനാഗപ്പള്ളി, കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്, വൈ. നജിം, പി.എം. സെയ്ദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഉണ്ണി ഇലവിനാൽ, അനിൽ ചന്ദ്രൻ, മഠത്തിൽ അനസ്ഖാൻ, നാദിർഷ , തുടങ്ങിയവർ നേതൃത്വം നൽകി.