ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബാൾ മത്സരം നടത്തി പ്രതിഷേധിച്ചു. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ശാസ്താംകോട്ട ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കാൻസർക്കാർ തലത്തിൽ നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധ യോഗത്തിൽ ഉല്ലാസ് കോവൂർ, ഇടവനശ്ശേരി സുരേന്ദ്രൻ, മുസ്തഭ, സുഭാഷ് എസ്. കല്ലട, ജിജോ ജോസഫ് ,വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ്, കെ. രാജി, രവി മൈനാഗപ്പള്ളി, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.