navas
പോരുവഴി പഞ്ചായത്ത് ബാലോത്സവത്തന്റെ സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട :പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു. പഞ്ചായത്തിലെ ഒമ്പത് ഗ്രന്ഥശാലകളിലെ കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം എം. ശിവശങ്കരപിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ് സമ്മാനദാനം നിർവഹിച്ചു. കേരളാ കാർട്ടൂൺ അക്കാഡമി എക്സിക്യൂട്ടിവ് അംഗം സജീവ് ശൂരനാട് മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. എം. സുൽഫിഖാൻ റാവുത്തർ, സഹദേവൻ പിള്ള, ലത്തീഫ് പെരുംകുളം, ശൂരനാട് സി. മധു, സി.കെ. പ്രേംകുമാർ, അനിൽ പി. തോമസ്, നിസാമുദ്ദീൻ, വിനുകുമാർ പാലമൂട്ടിൽ, മനു വി. കുറുപ്പ്, ജിസ് ശാമുവൽ തുടങ്ങിയവർ സംസാരിച്ചു