chara
അശോകൻ

പുനലൂർ:കരവാളൂർ വില്ലേജ് ഓഫീസിൽ നിന്നു അനന്തരവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ ഗ്വഹനാഥൻ ഓഫീസറുടെ മുന്നിൽ കുഴഞ്ഞു വീണ് മരിച്ചു.കരവാളൂർ എരിച്ചിക്കൽ പറങ്കിമാംവിള വീട്ടിൽ അശോകനാണ്(49) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മരിച്ചുപോയ മാതാപിതാക്കളുടെ അനന്തരവകാശിയാണെന്ന റിപ്പോർട്ട് വാങ്ങാൻ എത്തിയതായിരുന്നു. മാത്ര സർവീസ് സഹകരണ ബാങ്കിൽ ഹാജരാക്കാൻ വേണ്ടിയായിരുന്നു ഇത്. അശോകനോട് ഓഫീസർ സത്യൻ നായർ വിവരങ്ങൾ ചോദിച്ച് മനസിലാക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ജീവനക്കാർ ആംബുലൻസിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ. ഭാര്യ, രജനി, മക്കൾ, ആതിര, അപർണ്ണ.