photo
പുതിയകാവിൽ നിയന്ത്രണം വിട്ട ലോറി ഷോറൂമിലേക്ക് ഇടിച്ച് കയറിയ നിലയിൽ

കരുനാഗപ്പള്ളി: നിയന്ത്രണംവിട്ട ലോറി സ്പെയർ പാർട്സ് ഷോറൂമിലേക്ക് പാഞ്ഞുകയറി ആന്ധ്ര സ്വദേശികളായ രണ്ട് ഭിക്ഷക്കാർക്കും ലോറി ഡ്രൈവർ സുരേഷിനും (32) പരിക്കേറ്റു. സാരമായി പരിക്കേറ്റ ഭിക്ഷക്കാരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി പുതിയകാവിന് സമീപം പ്രവർത്തിക്കുന്ന റീജൻസി ഓട്ടോ സ്പെയർ പാട്ട്സ് ഷേറൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭിക്ഷക്കാർ രണ്ടുപേരും കടയ്ക്ക് സമീപം തിണ്ണയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഷോറൂമിന്റെ ഷട്ടർ തകർത്ത ശേഷം ലോറിയുടെ മുൻ ഭാഗം കടക്കുള്ളിൽ കയറിയാണ് നിന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.