thomas-jacob-
തോമസ് ജേക്കബ്

കൊല്ലം: ആർ.എസ്.പി സ്ഥാപക നേതാവും 'പ്രവാഹം" പത്രത്തിന്റെ പത്രാധിപരും ആയിരുന്ന ടി.എം. പ്രഭയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ് അർഹനായി. 50,000 രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി. സുഗതൻ, സെക്രട്ടറി അഡ്വ. പി. സുധാകരൻ, ട്രഷറർ പി.സുന്ദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടി.എം. പ്രഭയുടെ ഒന്നാം ചരമ വാർഷികദിനമായ ആഗസ്റ്റ് 17ന് വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്തെ ശ്രീനാരായണ ധ്യാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ ടി.എൻ. പ്രഭ ഫൗണ്ടേഷൻ ഉദ്ഘാടനവും അവാർഡ് സമർപ്പണവും വിഖ്യാത നിർവഹിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

വാർത്താ സമ്മേളനത്തിൽ അവാർഡ് നിർണ്ണയ സമിതിയംഗം സി. വിമൽകുമാർ, സംഘാടക സമിതിയംഗം എസ്. സുധീശൻ എന്നിവരും പങ്കെടുത്തു.