ശാസ്താംകോട്ട: കെ.എസ്.ടി.എ മുഖമാസികയായ അദ്ധ്യാപക ലോകം സംഘടിപ്പിക്കുന്ന പ്രതിഭോത്സവം ക്വിസ് പരിപാടിയുടെ ചവറ ഉപജില്ലാ തല മത്സരങ്ങൾ തേവലക്കര ഗേൾസ് എച്ച്.എസിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മൾട്ടി മീഡിയാ പ്രസന്റേഷൻ സംവിധാനം ഉപയോഗിച്ച് നടത്തിയ പ്രശ്നോത്തരി രസകരവും വിജ്ഞാനപ്രദവുമായിരുന്നു. മത്സരങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജയശ്രീ, രാജു പി. കോവൂർ , കെ.സി. അനിതകുമാരി, ജി. ജോൺസൺ, രാജീവ് ചന്ദ്രൻ , എസ്. സിന്ധു, എഡ്ഗർ സക്കറിയാസ്, അഡ്വ. അൻസർ ഷാഫി, എം.കെ. പ്രദീപ് നന്ദിയും പറഞ്ഞു.