കൊല്ലം: സെൻട്രൽ വഖഫ് ബോർഡ് ഇന്ത്യയിലെ വഖഫ് ബോർഡ് സ്ഥാപനങ്ങളുടെ മികച്ച പരിപാലനത്തിന് ഏർപ്പെടുത്തിയ പ്രഥമ എക്‌സലൻസി അവാർഡ് കൊല്ലൂർവിള മുസ്ലിം ജമാഅത്തിന് ലഭിച്ചു. ന്യൂ ഡൽഹിയിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയിൽ നിന്ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹാജി. എ. അബ്‌ദുൾ റഹ്‌മാൻ അവാർഡ് സ്വീകരിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൻസൂർ ഹുദവി ചടങ്ങിൽ പങ്കെടുത്തു.