ചവറ : അരിനല്ലൂർ പെരിങ്ങാലം പാലത്തിന്റെ അപ്രോച്ച്‌റോഡ് നിർമ്മിക്കുന്നതിനായി അതിർത്തി നിർണയിച്ച് എൻ. വിജയൻപിളള എം.എൽ.എ ശിലാസ്ഥാപനം നടത്തി. തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ്, മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, അരിനല്ലൂർ പള്ളി വികാരി ഫാ. വർഗീസ്, തേവലക്കര ഗ്രാമ പഞ്ചായത്ത് അംഗം ബിജി പീറ്റർ, മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത്
അംഗം ലതാ മോഹൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. മധു, ഷിബു, ആന്റണി, ജോസ്, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവർ പങ്കെടുത്തു.