കൊല്ലം: ആൾ ഇന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖാദർ കമ്മിറ്റി റിപ്പോർട്ട്, ഒരു പരിശോധന' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീകണ്ഠൻ മെമ്മോറിയൽ ഹാളിൽ നടന്ന സെമിനാർ സംസ്ഥാന സെക്രട്ടറി എം. ഷാജർ ഖാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ കെ. ശശാങ്കൻ സെമിനാറിൽ മോഡറേറ്ററായി. എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജി. വർഗീസ്, എ. ആൻഡേഴ്സൺ, നജിം എ. ഖാദർ, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് എ. ജയിംസ്, പ്രശാന്ത് കുമാർ, എന്നിവർ സംസാരിച്ചു. ശാന്തി രാജ് സ്വാഗതവും ആർ. രാഹുൽ നന്ദിയും പറഞ്ഞു.