azeezia
അലയമൺ ഗ്രാമ പഞ്ചായത്തും കരുകോൺ ഹെൽത്ത് സെന്ററും അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ കരുകോൺ ഗവൺമെന്റ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : അലയമൺ ഗ്രാമ പഞ്ചായത്തും കരുകോൺ ഹെൽത്ത് സെന്ററും അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ കരുകോൺ ഗവൺമെന്റ് ഹൈസ്‌കൂളിൽ മഴക്കാല ജന്യരോഗങ്ങൾ മുഖേനെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ ഉദ്ഘാടനം ചെയ്തു. അസീസിയ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ. ശ്യാം മോഹൻ, ഡോ. വിഷ്ണു, അലയമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശോഭന , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസീന മനാഫ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീത അനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.എം. സാദിഖ്, വാർഡ് മെമ്പർമാരായ ജി. പ്രമോദ്, എച്ച്. സുനിൽ ദത്ത് തുടങ്ങിയവർ പങ്കെടുത്തു. സി.ഒ.ഒ മനോജ് എം.എസ്. നന്ദി പറഞ്ഞു.