congress
പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേത്യ ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ചരിത്രത്തിൽ സി.പി.എമ്മിന്റെ സ്ഥാനം ചവറ്റുകുട്ടയിലേക്ക് മാറുവാൻ അധികകാലം വേണ്ടിവരില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. പന്മന ബ്ലോക്ക് കോൺഗ്രസ് നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജനങ്ങൾ തിരഞ്ഞെടുക്കാത്തവരിലേക്ക് അധികാരം പോകുന്നതിൽ ജനങ്ങൾക്ക് ദേഷ്യമുണ്ടെന്നും ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ പ്രതികളായ ഭരണ കാല റെക്കാർഡ് പിണറായി ഭരണത്തിന് അവകാശപ്പെട്ടതാണെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ, ഷാനവാസ് ഖാൻ, ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, പി. ജർമിയാസ്, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, കോയിവിള രാമചന്ദ്രൻ , തങ്കച്ചി പ്രഭാകരൻ, യൂസഫ് കുഞ്ഞ്, വിഷ്ണു വിജയൻ , ചക്കിനാൽ സനൽ, ചവറ അരവി പൊന്മന നിശാന്ത് എന്നിവർ സംസാരിച്ചു.
ജോസഫ് ഫ്രാൻസിസ് സ്വാഗതവും ജോർജ് ചാക്കോ നന്ദിയും പറഞ്ഞു. തുടർന്ന് എൻ. പീതാംബരകുറുപ്പ് , കെ. ബാബു, അബ്ദുൾ റഷീദ് ആലുവ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.