kpsta
കെ.പി.എസ്.ടി.എ ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും നടത്തുന്ന വഞ്ചനാപരമായ പ്രവർത്തനങ്ങൾ നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചാത്തന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് പടിക്കൽ ധർണ നടത്തി.

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. ജയചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സി. സാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി.കെ. സാബു, കെ. ഹരികുമാർ, ബിജു സ്റ്റീഫൻസ്, എ. ധനഞ്ജയൻ, മുഹമ്മദ് റാസി, സലിംക്കുട്ടി, എൻ.കെ. ജിഷ, അമീൻ, എൻ.ജി.ഒ അസോസിയേഷൻ അംഗം അനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ തുടങ്ങിയവർ സംസാരിച്ചു.