കരുനാഗപ്പള്ളി: ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 20ാം വാർഷിക കലാ - കായിക മേളയ്ക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഗവൺമെന്റ് സീറ്റിൽ പ്രവേശനം ലഭിച്ച അലീന സത്താർ, അദിതി ബാബു, ഫൈസാ ബദറുദ്ദീൻ, ആൽഫിയ ഹാഷിം എന്നിവരേയും സി.ബി.എസ്.ഇ വിഭാഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സ്കൂളിലെ കുട്ടികളെയും എം.എൽ.എ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ. സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ്, വൈസ് പ്രിൻസിപ്പൽ കെ. ബീന, പി.ടി.എ പ്രസിഡന്റ് ബഷിറുദ്ദീൻ, സ്കൂൾ ഡയറക്ടർ ഡോ. കെ. രാജൻ, യൂണിയൻ നേതാക്കളായ കെ.ജെ. പ്രസേനൻ, കമലൻ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, സലിംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.