കരുനാഗപ്പള്ളി : സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അഗവും അഭിഭാഷകനുമായിരുന്ന അഡ്വ. സി.ആർ. മധുവിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പുതിയകാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുശോചന യോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ. വസന്തൻ, ഡി. എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഐ.എൻ.ടി.യു.സി നേതാവ് വെളുത്തമണൽ അസീസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രൊഫ. നിസാർ കാത്തുംങ്ങൽ, ബി.ജെ.പി നേതാവ് രവികുമാർ, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപൻ, എസ്.എഫ് .ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, എ.കെ .രാധാകൃഷ്ണപിള്ള, പി.ബി. സത്യദേവൻ, പി.എസ്. സലിം തുടങ്ങിയവർ സംസാരിച്ചു.