പുത്തൂർ: നാടക നടൻ വെണ്ടാർ കാട്ടുവിള വീട്ടിൽ പുത്തൂർ വിജയൻ (79) നിര്യാതനായി. കുളക്കട ഗ്രാമ പഞ്ചായത്തംഗം വെണ്ടാർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം കാളിദാസ കലാകേന്ദ്രം ഉൾപ്പെടെയുള്ള നിരവധി നാടക സമിതികളിൽ നടനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മലാകുമാരി. മക്കൾ: ബിബിൻ, ബിന്ധ്യ. മരുമക്കൾ: പ്രഭാഷ്, അശ്വതി.