anadhu
അനന്ദുസോമൻ

കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. കരീപ്ര വില്ലേജിൽ നെടുമൺകാവ് വഞ്ചിമുക്ക് അനന്ദു ഭവനിൽ അനന്ദു സോമനാണ് (19) അറസ്റ്റിലായത്. എഴുകോൺ എസ്.എച്ച്.ഒ. ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.