കൊട്ടാരക്കര : കാളവയൽ സ്വദേശിയായ ഫസദ് എന്നയാളെ സംഘം ചേർന്ന് വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിക്കുകയും ഇയാളുടെ മാതാപിതാക്കള ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളായ ഓയൂർ അടയറ സുധീർ മൻസിലിൽ സജിൻ ഷാ (18) പൂയപ്പള്ളി പൊലീസിന്റെ പിടിയിൽ. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ബേബിജോൺ എസ്.സി.പി.ഒമാരായ ബിജു .എൻ.ജി, ഗോപൻ, ഷിബു അനിരുദ്ധൻ എന്നിവർ ചേർന്നാണ് അഞ്ചലിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മുൻപും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ പൂയപ്പള്ളി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.