police
ആദിച്ചനല്ലൂരിൽ ബെൽ ഒഫ് ഫെയ്‌ത്ത് പദ്ധതി പ്രകാരമുള്ള ഉപകരണത്തിന്റെ വിതരണം ചാത്തന്നൂർ എ.സി.പി ജോർജ് കോശി നിർവഹിക്കുന്നു

ചാത്തന്നൂർ: തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്‌ക്കായി കൊല്ലം സിറ്റി പൊലീസ് നടപ്പിലാക്കിയ 'ബെൽ ഒഫ് ഫെയ്‌ത്ത്' പദ്ധതിക്ക് ആദിച്ചനല്ലൂരിൽ തുടക്കമായി. ആദിച്ചനല്ലൂർ റൂറൽ റസിഡന്റ്സ് അസോസിയേഷന്റെയും ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി പ്രകാരം റിമോട്ട് കൺട്രോൾ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിന്റെ വിതരണം ചാത്തന്നൂർ എ.സി.പി ജോർജ് കോശി വിതരണം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ റിമോട്ട് കൺട്രോൾ അമർത്തിയാൽ ഉപകരണത്തിന്റെ കൺട്രോൾ യൂണിറ്റിൽ നിന്ന് ശബ്ദം മുഴങ്ങും. ഇത്തരത്തിൽ മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

ചാത്തന്നൂർ സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ ഉപകരണത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. മുതിർന്ന പൗരന്മാരായ ശശിധരനും രാജശേഖരൻ നായർക്കും ഉപകരണം വിതരണം ചെയ്തു.

യോഗത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നാസറുദ്ദീൻ, ഓമന സാബു എന്നിവർ സംസാരിച്ചു. ജി. വിദ്യ സാഗർ സ്വാഗതം പറഞ്ഞു.