അഞ്ചൽ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ചലിലെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയനായിരുന്ന അഞ്ചൽ പാറയ്ക്കാട്ട് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. രാധാകൃഷ്ണന് അഞ്ചൽ പൗരാവലിയുടെ അനുശോചനം. വി.വി.ടി.എം. ഒാഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സേവാഭാരതി അഞ്ചൽ യൂണിറ്റ് സെക്രട്ടറി പി. കൊച്ചുകുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശബരിഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, സിനിമാ സംവിധായകൻ രാജീവ് അഞ്ചൽ, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് കുട്ടി, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സി..കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, എക്സ് സർവീസ് ലീഗ് അഞ്ചൽ മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, പ്രൊഫ. പി.എൻ. പ്രസാദ്, കാഥികൻ അഞ്ചൽ ഗോപൻ, ജി.ഡി.പി.എസ് മണ്ഡലം സെക്രട്ടറി കെ. നടരാജൻ, ബൈജു, ലയൺസ് ക്ലബ് ഭാരവാഹികളായ കെ. ശ്രീധരൻ, ജയറാം അഞ്ചൽ, തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.