തഴുത്തല: നാഷണൽ പബ്ളിക് സ്‌കൂളിലെ റോബോട്ടിക് ലാബിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ സ്വാഗതം പറഞ്ഞു. ഏറ്റവും മികച്ച നിലവാരത്തിലുള്ള റോബോട്ടിക് ലാബാണ് സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ ഭാവിക്ക് ഇത്തരത്തിലുള്ള ലാബുകൾ അത്യന്താപേക്ഷിതമാണെന്ന് എം.എൽ.എ പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അർച്ചന സംസാരിച്ചു.