കൊല്ലം: സാധാരണ ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ച് വലയ്ക്കാതെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് ഗ്രാമവികസന വകുപ്പ് അഡിഷണൽ ഡവലപ്മെന്റ് കമ്മിഷണർ വി.എസ്.സന്തോഷ്‌കുമാർ പറഞ്ഞു. കൊട്ടാരക്കര കില ഇ.ടി.സിയിൽ പുതുതായി സർവീസിലെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ രണ്ടാംഘട്ട പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ജി.കൃഷ്‌ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. കില സി.എച്ച്.ആർ. ഡി ഡയറക്‌ടർ കെ.എം.രാമകൃഷ്‌ണൻ, സീനിയർ ഫാക്കൽറ്റി അംഗം എസ്.രമേശൻ നായർ, കോഴ്‌സ് ഡയറക്‌ടർ ആർ.സമീറ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിലെ അമ്പതോളം വി.ഇ.ഒമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.